ലോകത്തെ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ സമിതി എന്ന വിശേഷണം ചാര്‍ത്തി കിട്ടിയിരിക്കുന്നവരാണ് സ്‌കോട്ടലന്‍ഡ്യാര്‍ഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലണ്ടനിലെ മെട്രോപോളിറ്റന്‍ പോലീസ് ഫോഴ്‌സ്. പല നേട്ടങ്ങളിലൂടെയും ചരിത്രം കുറിച്ചവരാണ് ഈ കുറ്റാന്വേഷണ സംഘം. ഇത്തവണ ചരിത്രം കുറിച്ചിരിക്കുന്നത് ക്രസീഡ ഡിക്ക് എന്ന യുവതിയിലൂടെയാണ്. പുരുഷമേധാവിത്വത്തിന്റെ നീണ്ട 188 വര്‍ഷത്തെ ചരിത്രമാണ് സ്‌കോട്ടലന്‍ന്റ്യാര്‍ഡ് തിരുത്തിയത്. ബെര്‍ണാഡ് ഹോഗാന്‍ ഹോവിന്റെ പിന്‍ഗാമിയായിട്ടാണ് അസിസ്റ്റന്റ് കമ്മീഷണറായി ക്രെസ്സീഡാ ഡിക്ക് വരുന്നത്. അടുത്തയാഴ്ച ഹോവ് പടിയിറങ്ങുമ്പോള്‍ ആ കസേരയിലേക്ക് ഡിക്ക് വരും. 43,000 ജീവനക്കാരുള്ള ബ്രിട്ടനിലെ ഏറ്റവും പഴയതും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായതുമായ പോലീസ് സംവിധാനമാണ് ഇത്.
വ്യത്യസ്ത സാമൂഹ്യസേവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യത്യസ്തമായ റേഞ്ചുകളെക്കുറിച്ചുള്ള ആവഗാഹവും മെട്രോപോളിത്തന്‍ പോലീസിന്റെ ഭാവിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുമുള്ളയാളാണ് ഡിക്കെന്ന് ബ്രിട്ടന്റെ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സിന്റെ സുരക്ഷചുമതല ഉണ്ടായിരുന്ന ഡിക്ക് സുരക്ഷാ സംവിധാനങ്ങളെ ഏകോപിപ്പിച്ചത് ഡിക്കായിരുന്നു. വിദേശ ഓഫീസിന്റെ ഭാഗമായി 2015 ല്‍ ഡിക്ക് പോലീസ് ഫോഴ്സ് വിടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ 2005 ല്‍ ചാവേറാണെന്ന് സംശയിച്ച് ബ്രസീലിയന്‍ പൗരന്‍ ജീന്‍ ചാള്‍സ് ഡി മെനെസെസ് എന്നയാളെ വെടിവെച്ചു കൊന്നത് ഡിക്കിനെ വിവാദത്തിലാക്കകയും ചെയ്തിരുന്നു. ലണ്ടനില്‍ സ്ഫോടന പരമ്പര നടന്നതിന് പിന്നാലെയായിരുന്നു ഈ സംഭവം. കേസില്‍ ഡിക്കിനെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. അതേസമയം ഡിക്കിനെ സ്‌കോട്‌ലന്റ്‌യാര്‍ഡിന്റെ തലപ്പത്ത് നിയോഗിക്കുന്നതിനെ മെനെസെസിന്റെ കുടുംബം എതിര്‍ക്കുന്നുണ്ട്. ഈ നിയമനത്തില്‍ തങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടെന്നും ഇതിലൂടെ എന്തു ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന തെറ്റായ സന്ദേശം പോലീസുകാര്‍ക്ക് കിട്ടുമെന്നുമായിരുന്നു മെന്‍സെസിന്റെ കുടുംബം ആരോപിക്കുന്നത്.