ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോര്‍ഡ്സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോള്‍ എഡ്ജ്ബാസ്റ്റണ്, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ് എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ഫൈനൽ. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകൾ. വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് ഐസിസി തീരുമാനം അറിയിച്ചേക്കും.
കോവിഡിന്റെ സാഹചര്യത്തില്‍ മത്സരം നടത്താന്‍ അനുയോജ്യം സതാംപ്ടണാണെന്നാണ് വിലയിരുത്തൽ. സ്റ്റേഡിയത്തോട് ചേര്‍ന്ന് തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യമുണ്ട്.