എടത്വ: കൂട്ടുകാരന് താമസിക്കാന്‍ ഒരു നല്ല ഭവനം എന്ന ആശയവുമായി സുഹൃത്തുകള്‍ രംഗത്ത്. കോഴിമുക്ക് സ്വദേശിയായ ജന്മനാ വികലാംഗനായ മാതാപിതാക്കള്‍ നഷ്ടപെട്ട വിനീതിന് ഒരു ഭവനം പണിയുക എന്ന ലക്ഷ്യത്തിനായി സുഹൃത്തുകള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചാണ് തുക കണ്ടെത്തുന്നത്.
ഇതിന്റെ ഭാഗമായി എടത്വ സെന്റ് അലോഷ്യസ് കോളേജ് ഗ്രൗണ്ടില്‍ രഞ്ജിത്ത് മെമ്മോറിയല്‍ ഏവര് റോളിങ് ട്രോഫി കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു മുളപ്പഞ്ചേരി, ലിജി വര്‍ഗീസ്, എടത്വ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോച്ചന് ജോസഫ്, ശ്യാമള രാജന്, ക്ലബ് പ്രസിഡന്റ് റെജിമോന്, സെക്രട്ടറി ശരത്ത് എ.എസ്. എന്നിവര്‍ പ്രസംഗിച്ചു.
ഒന്നാം സമ്മാനമായി 10000 യും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 5000 യും ഏവര്‍റോളിംഗ് ട്രോഫിയുമാണ് നല്‍കുന്നത്. മത്സരം 21 ന് സമാപിക്കും.
ക്രിക്കറ്റ് കളിയില്‍ നിന്നും ലഭിക്കുന്ന തുക സ്വരൂപിച്ചു കൊണ്ട് പ്രിയപ്പെട്ട കൂട്ടുകാരന് ചെറിയ ഒരു ഭവനം പണിയാന്‍ ഉള്ള തുടക്കം കുറിക്കുകയാണ്. ഇവരുടെ ലക്ഷ്യം. യുണൈറ്റ്ഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.