സിഡ്നി: ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തുകൊണ്ട് അന്പയർക്ക് ഗുരുതര പരിക്ക്. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ അന്പയർ ടോണി ഡി നോബ്രെഗയ്ക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലുകൾ ഒടിഞ്ഞിട്ടില്ലെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർത്ത്-വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഇതാദ്യമായിട്ടില്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്.
2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 കാരനായ ജോണ്‍ വില്യംസ് എന്ന അന്പയര്‍ മരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ഇസ്രയേലി അന്പയറും പന്ത് ദേഹത്തു തട്ടി മരിച്ചു.