ലണ്ടൻ: ഇന്ത്യൻ പ്രീമിയൽ ലീഗ് (ഐപിഎൽ) സ്ഥാപിച്ച ലളിത് മോദിക്ക് ഒരു സ്വപ്നമുണ്ട്. ഐപിഎലിൽ ഒരു താരം ഒരു കളിയിൽനിന്ന് ഒരു മില്യണ്‍ ഡോളർ (ഏകദേശം ആറ് കോടി രൂപ) സന്പാദിക്കുന്ന കാലം. ആ കാലം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഭൂഗോളത്തിൽനിന്ന് തുടച്ചുമാറ്റപ്പെടുമെന്നും മോദി വിശ്വസിക്കുന്നു.
ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഒന്നുമല്ല. വരുംനാളിൽ രാജ്യാന്തര ക്രിക്കറ്റ് അവസാനിക്കും. മൂന്നോ നാലോ വർഷം കൂടുന്പോൾ ലോകകപ്പ് പോലെയുള്ള മത്സരമായിമാത്രം രാജ്യാന്തര മത്സരങ്ങൾ മാറുമെന്നും മോദി ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫിനു നല്കിയ അഭിമുഖത്തിൽ പറയുന്നു.
നിലവിൽ ബെൻ സ്റ്റേക്സിനെപ്പോലെ ഒരു സീസണിൽ 1.95 മില്യണ്‍ ഡോളർ (ഏകദേശം 12.5 കോടി രൂപ) സന്പാദിക്കുന്ന താരങ്ങൾ ഐപിഎലിൽ ഉണ്ട്. അത് ഓരോ മത്സരത്തിലും കോടികൾ സന്പാദിക്കുന്നതിലേക്ക് മാറുമെന്നും മോദി പറഞ്ഞു.