കോട്ടയം: കോട്ടയം പ്രസ് ക്ലബ് ഗോൾഡണ്‍ ജൂബിലി ക്രിക്കറ്റ് ടൂർണമെന്റിൽ ദീപിക സൂപ്പർനോവ ടീം റണ്ണറപ്പായി.മലയാള മനോരമ ഗ്യാങ്സ്റ്റേഴ്സുമായി നടന്ന ഫൈനലിൽ 12 റണ്‍സിനായിരുന്നു ദീപിക സൂപ്പർ നോവയുടെ തോൽവി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗ്യാങ്സ്റ്റേഴ്സ് 105 റണ്‍സ് നേടിയപ്പോൾ സൂപ്പർ നോവയുടെ മറുപടി 93ൽ അവസാനിച്ചു.
ദീപിക സൂപ്പർനോവ ക്യാപ്റ്റൻ അനീഷ് ആലക്കോട് ടൂർണമെന്റിലെ മികച്ച ബൗളറായും ജേക്കബ് സോജൻ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു.
അനീഷ് ആലക്കോട് ക്യാപ്റ്റനായ സൂപ്പർ നോവ ടീമിൽ ഫാ. ജിനോ പുന്നമറ്റത്തിൽ, ജോബിൻ സെബാസ്റ്റ്യൻ, ജിജിമോൻ ജോർജ്, ജോമി കുര്യാക്കോസ്, ജേക്കബ് സോജൻ, സി.വി. മനു, ടോണി ജോസ്, ഷിബിൻ ബാബു, ടോമിൻ ജെ. മുക്കട, തോമസ് ജേക്കബ്, ഡെന്നീസ് ജോസഫ് ഏബ്രഹാം, എം.ജെ. ഷോജൻ, ജോസഫ് തോമസ്, ജിബിൻ കുര്യൻ എന്നിവരായിരുന്നു അംഗങ്ങൾ.
സമാപന സമ്മേളനത്തിൽ മാണി സി. കാപ്പൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.