കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിന് തെന്‍ഡുല്‍ക്കറും ഇന്നും നാളെയും കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.15നു കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഡൗണ്ടൗണിന്റെ ‘യുവര്‍ എന്‍കൗണ്ടര്‍ വിത്ത് സക്സസ് ഐക്കണ്‍സ്’ എന്ന പരിപാടിയില്‍ കപില്‍ദേവ് പങ്കെടുക്കും.
തുടര്‍ന്ന് വൈകിട്ട് 6.45 ന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ കപില്‍ ദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ചെയര്മാന് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷും മറ്റ് ആര് എസ് സി ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തിന് 100 ഗ്രാം തൂക്കം വരുന്ന വെള്ളി പതക്കം നല്കി സ്വീകരിക്കും.
രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ കപില്‍ദേവ് കായികപരിശീലനം നടത്തുന്ന കുട്ടികളുമായി സംവദിക്കും.
കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഫളാഗ് ഓഫ് ചെയ്യാനാണു സച്ചിന് തെന്‍ഡുല്‍ക്കര്‍ നാളെ രാവിലെ എറണാകുളം മറൈന്‍ ഡ്രൈവില്‍ എത്തുന്നത്.