ഗുണ്ടൂർ: അണ്ടർ 19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കേരളത്തിന് അദ്ഭുത വിജയം. നാഗാലാൻഡിനെതിരെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കിയാണ് കേരള വനിതകൾ ചരിത്രമെഴുതിയത്.
ഗുണ്ടൂരിൽ നടന്ന സൂപ്പർ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ പ്രകടനം. 17 ഓവറിൽ രണ്ടു റണ്‍സിന് നാഗാലാൻഡിനെ പുറത്താക്കി കേരള ബൗളർമാർ എറിഞ്ഞുതകർത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണി കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തി. ഓപ്പണർ മേനകയാണ് നാഗാലാൻഡിന്റെ ഏകറണ് നേടിയത്. മറ്റൊന്ന് എക്സ്ട്രാ റണ്ണായിരുന്നു.
മൂന്നു റണ്‍സ് വിഷയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണർ അൻസു രാജുവാണ് ആദ്യ പന്ത് ബൗണ്ടറിയിലേക്കു പായിച്ചത്.