യാദവ്-വിരാട മേളം

cricket1പൂ​ന: അ​പ്രാ​പ്യ​മെ​ന്നു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നാ​ണ് വി​രാ​ട് കോ​ഹ്‌​ലി​ക്ക് ഏ​റെ ഇ​ഷ്ടം. ഏ​ക​ദി​ന​ത്തി​ല്‍ സ്ഥി​രം ക്യാ​പ്റ്റ​നാ​യു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ലും കോ​ഹ്‌​ലി ഈ ​പാ​ത പി​ന്തു​ട​ര്‍ന്നു. അ​വ​സ​ര​ത്തി​നൊ​ത്തു​യ​ര്‍ന്ന പ്ര​ക​ട​ന​വു​മാ​യി കേ​ദാ​ര്‍ യാ​ദ​വും ക​സ​റി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു മൂ​ന്നു വി​ക്ക​റ്റ് വി​ജ​യം. അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇം​ഗ്ല​ണ്ട് ഉ​യ​ര്‍ത്തി​യ റ​ണ്‍മ​ല ഇ​ന്ത്യ താ​ണ്ടി​യ​ത്
. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 350 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ 11 പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍ക്കേ ഇ​ന്ത്യ ല​ക്ഷ്യം ഭേ​ദി​ച്ചു. ശ​ത​ക​ങ്ങ​ള്‍ നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും കേ​ദാ​ര്‍ യാ​ദ​വി​ന്‍റെയും തോ​ളി​ലേ​റി​യാ​ണ് ഇ​ന്ത്യ വി​ജ​യം കു​റി​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ പ്ര​ക​ട​ന​വും ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. കേ​ദാ​ര്‍ യാ​ദ​വാ​ണ് ക​ളി​യി​ലെ താ​രം.

വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ പി​ഴ​ച്ചു. മോ​ശം ഫോ​മും പ​രി​ക്കും മൂ​ലം ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യ ശേ​ഷ​മു​ള്ള ശി​ഖ​ര്‍ ധ​വാ​ന്‍റെ തി​രി​ച്ചു​വ​ര​വി​ലെ ഇ​ന്നിം​ഗ്‌​സി​ന്‍റെ ആ​യു​സ് പ​ത്തു പ​ന്തു​ക​ളാ​യി​രു​ന്നു. ഒ​രു റ​ണ്ണു​മാ​യി ധ​വാ​ന്‍ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ എ​ട്ടു റ​ണ്‍സു​മാ​യി കെ.​എ​ല്‍. രാ​ഹു​ലും മ​ട​ങ്ങി. ക്യാ​പ്റ്റ​ന്‍റെ ഒ​രു സ​മ്മ​ര്‍ദ​വു​മി​ല്ലാ​തെ ഒ​ര​റ്റ​ത്ത് കോ​ഹ്‌​ലി നി​ല​യു​റ​പ്പി​ച്ച​താ​ണ് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്. യു​വ്‌രാ​ജു​മൊ​ത്ത് 32 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി കോ​ഹ്‌​ലി ആ​ദ്യ​ത്തെ ത​ക​ര്‍ച്ച​യി​ല്‍ നി​ന്നും മി​ക​ച്ച റ​ണ്‍ റേ​റ്റി​ലേ​ക്ക് ഇ​ന്ത്യയെ എ​ത്തി​ച്ചു. ര​ണ്ടു ഫോ​റും ഒ​രു സി​ക്‌​സ​റു​മാ​യി ഒ​ന്ന് ആ​ളി​ക്ക​ത്തി​യ ശേ​ഷം യു​വി​യും മ​ട​ങ്ങി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​ത്മ​വി​ശ്വാ​സ​മാ​യി. വ​ന്ന വേ​ഗ​ത്തി​ല്‍ ധോ​ണി​യും ക​ളം വി​ട്ട​തോ​ടെ​യാ​ണ് കോ​ഹ്‌​ലി – കേ​ദാ​ര്‍ യാ​ദ​വ് സ​ഖ്യം ഒ​ന്നി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെടുത്തിയാ​ണ് ഇ​രു​വ​രും മു​ന്നേ​റി​യ​ത്. ആ​ക്ര​മ​ണോ​ത്സു​ക​രാ​യി ര​ണ്ടു പേ​രും ബാ​റ്റ് വീ​ശി​യ​തോ​ടെ സ്‌​കോ​റും ഉ​യ​ര്‍ന്നു. ഇ​ന്ത്യ അ​തി​വേ​ഗം ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നു തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് തന്‍റെ 27-ാം ഏകദിന സെ​ഞ്ചു​റി നേ​ടി​യ കോ​ഹ്‌​ലി​യു​ടെ വി​ക്ക​റ്റ് ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യ​ത്. 105 പ​ന്തി​ല്‍ എ​ട്ടു ഫോ​റു​ക​ളു​ടെ​യും അ​ഞ്ചു സി​ക്‌​സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 122 റ​ണ്‍സ് നേ​ടി​യാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ക​ളം വി​ട്ട​ത്.

ശ​ത​കം കു​റി​ച്ച് മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റു​ന്ന​തി​നി​ടെ കേ​ദാ​ര്‍ യാ​ദ​വി​നെ ജേ​ക് ബോ​ള്‍ സ്‌​റ്റോ​ക്‌​സി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. വെ​റും 76 പ​ന്തി​ല്‍ 12 ഫോ​റു​ക​ളും നാ​ലു സി​ക്‌​സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു യാ​ദ​വി​ന്‍റെ 120 റ​ണ്‍സ്. തു​ട​ര്‍ന്നെ​ത്തി​യ ഹ​ര്‍ദി​ക് പാ​ണ്ഡ്യ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പോ​രാ​ട്ടം വ​ള​രെ വേ​ഗ​ത്തി​ല്‍ അ​വ​സാ​നി​ച്ചു. കൈ​യെ​​ത്തും ദൂ​ര​ത്തെ​ത്തി​യ വി​ജ​യം ത​ട്ടി​ക്ക​ള​യാ​ന്‍ പാ​ണ്ഡ്യ​യും അ​ശ്വി​നും ഒ​രു​ക്ക​മല്ല​ാ​യി​രു​ന്നു

. ഒ​രു റ​ണ്‍ഔ​ട്ടി​ല്‍ നി​ന്നും ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട പാ​ണ്ഡ്യ അ​ടു​ത്ത പ​ന്തി​ല്‍ സി​ക്‌​സ​ര്‍ പ​റ​ത്തി സ്‌​കോ​ര്‍ ഒ​പ്പ​മാ​ക്കി. അ​ടു​ത്ത ഓ​വ​റി​ല്‍ പ​ന്തെ​റി​യാ​നെ​ത്തി​യ മോ​യി​ന്‍ അ​ലി​യെ അ​തി​ര്‍ത്തി ക​ട​ത്തി അ​ശ്വി​ന്‍ ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു. 37 പ​ന്തി​ല്‍ 40 റ​ണ്‍സു​മാ​യി പാ​ണ്ഡ്യ​യും പ​ത്ത് പ​ന്തി​ല്‍ 15 റ​ണ്‍സു​മാ​യി അ​ശ്വി​നും പു​റ​ത്താ​കാ​തെ നി​ന്നു. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ജേ​ക് ബോ​ള്‍ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​പ്പോ​ള്‍ സ്‌​റ്റോ​ക്‌​സും വി​ല്ലി​യും ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ വീ​തം സ്വ​ന്ത​മാ​ക്കി.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു വേണ്ടി ഓ​പ്പ​ണിം​ഗി​ല്‍ ജേ​സ​ണ്‍ റോ​യ് തി​ള​ങ്ങി​യെ​ങ്കി​ലും അ​ല​ക്‌​സ് ഹെ​യ്‌ൽസ് വേ​ഗം മ​ട​ങ്ങി. ഇം​ഗ്ല​ണ്ടി​നാ​യി റോ​യ് 73 ഉം ​ജോ റൂ​ട്ട് 78 ഉം ​റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ അ​തി​വേ​ഗം 62 റ​ണ്‍സ് നേ​ടി​യ ബെ​ന്‍ സ്‌​റ്റോ​ക്‌​സാ​ണ് ഇം​ഗ്ല​ണ്ടി​നെ വ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രി​ല്‍ എ​ല്ലാ​വ​ര്‍ക്കു യ​ഥേ​ഷ്ടം ത​ല്ലു കിട്ടിയ​പ്പോ​ള്‍ ത​മ്മി​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത് ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​മാ​ണ്. പാ​ണ്ഡ്യ ഒ​മ്പ​ത് ഓ​വ​റി​ല്‍ 46 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​പ്പോ​ള്‍ ജ​ഡേ​ജ പ​ത്തോ​വ​റി​ല്‍ 50 റ​ണ്‍സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Related posts