ദുബായ്: കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാര സാധ്യതാപട്ടിക ഐസിസി പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലെയും നാലംഗ സാധ്യതാപട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഇന്ത്യൻ താരങ്ങൾ വിവിധ വിഭാഗത്തിലായി പട്ടികകളിൽ ഇടംനേടി.
2023 പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2023 ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ സാധ്യതാപട്ടികയിൽ വിരാട് കോഹ്ലി ഇടംനേടി. ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരാണ് സാധ്യതാപട്ടികകളിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.
എമേർജിംഗ് താരം (പുരുഷവിഭാഗം):
യശസ്വി ജയ്സ്വാൾ, രചിൻ രവീന്ദ്ര, ജെറാൾഡ് കോറ്റ്സീ, ദിൽഷൻ മധുശങ്ക.
പുരുഷ ട്വന്റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ:
സൂര്യകുമാർ യാദവ്, സിക്കന്ദർ റാസ, മാർക്ക് ചാപ്മാൻ, അൽപേഷ് രാംജാനി (യുഗാണ്ട)
ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ:
ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, വിരാട് കോഹ്ലി, ഡാരെൽ മിച്ചൽ
പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ:
ആർ. അശ്വിൻ, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, ജോ റൂട്ട്
2023 ക്രിക്കറ്റർ ഓഫ് ദ ഇയർ:
വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്.
2023 വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ:
ചമാരി അട്ടപ്പട്ടു, ആഷ് ഗാർഡ്നർ, നാറ്റ് ഷീവർ ബ്രണ്ട്, ബെത് മൂണി.
വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ:
ആഷ് ഗാർഡ്നർ, ചമാരി അട്ടപ്പട്ടു, നാറ്റ് ഷീവർ ബ്രണ്ട്, അമേലിയ കേർ.