കാ​ര​ണം അ​വ്യ​ക്തം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റി​ൽ നി​ന്നും കോ​ഹ്ലി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ക്കി​ല്ല. കോ​ഹ്‌​ലി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

കോ​ഹ്‌​ലി​യു​ടെ വ്യ​ക്തി​പ​ര​മാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യോ​ടും ടീം ​മാ​നേ​ജ്മെ​ന്‍റി​നോ​ടും കോ​ഹ്‌​ലി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന് വേ​ണ്ടി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നാ​ണ് ത​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്നും എ​ന്നാ​ൽ ചി​ല വ്യ​ക്തി​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​നി​ക്ക് ക​ള​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ കോ​ഹ്‌​ലി​ക്ക് പ​ക​ര​ക്കാ​ര​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment