2023-ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ന് സമാപനം കുറിക്കുമ്പോൾ ഗൂഗിൾ ഡൂഡിലും മത്സരത്തിന്റെ ആവേശം. ലോകമെമ്പാടുമുള്ള ആരാധകർ മത്സരത്തിൽ ആവേശകരമായ ചാമ്പ്യൻഷിപ്പിനായി കാത്തിരിക്കുമ്പോൾ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിലാണ് ശ്രദ്ധാകേന്ദ്രം.
ഇന്ത്യ ആതിഥേയത്വം വഹിച്ച ഈ വർഷത്തെ ടൂർണമെന്റിൽ, പത്ത് ദേശീയ ടീമുകൾ പങ്കെടുത്തു. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് പങ്കെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തിൽ 45 വാശിയേറിയ മത്സരങ്ങൾ നടന്നു. ഓരോ ടീമും ഓരോ തവണ ഏറ്റുമുട്ടിയതിനാൽ ഫൈനലിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഉടനീളം കടുത്ത ഏറ്റുമുട്ടലുകൾക്കും മികച്ച പ്രകടനങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.
ആഴ്ചകൾ നീണ്ട ആവേശകരമായ മത്സരങ്ങൾക്ക് ശേഷം ടൂർണമെന്റിന്റെ സമാപനം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുകയാണ്.