തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഐസിസി ലോകകപ്പ് ട്രോഫി തലസ്ഥാനത്തെത്തി.
മുക്കോല സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് ട്രോഫി ടൂറിന്റെ ഭാഗമായി ഇതിഹാസങ്ങളുടെ കൈയാപ്പ് പതിഞ്ഞ കപ്പ് എത്തിയത്.
രാവിലെ പത്തിന് സ്കൂളിലെത്തിയ ട്രോഫിയെ ആർപ്പുവിളികളുടെയും ബാൻഡ്മേളത്തിന്റെയും അകന്പടിയോടെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വരവേറ്റത്. ലോകകപ്പ് തീംസോംഗിനൊപ്പം വിവിധ ക്രിക്കറ്റ് ടീമുകളുടെ ജഴ്സി ധരിച്ച് സ്കൂൾ ടീം നൃത്തം ചെയതു.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ ട്രോഫി 12 -ാം തീയതി വരെ കേരളത്തിൽ തുടരും. ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്.
മുംബൈയിലും കോല്‍ക്കത്തയിലും പ്രദർശിപ്പിച്ച ട്രോഫി ഇനി ന്യൂസിലൻഡിലേക്ക് കൊണ്ടുപോകും. 18 രാജ്യങ്ങളിലാണ് ട്രോഫി പര്യടനം നടത്തുക.