ഹൈദരാബാദ്: ദുബായിൽ പാക്കിസ്ഥാൻ പൗരൻ രണ്ടു തെലങ്കാന യുവാക്കളെ വാളിനു വെട്ടിക്കൊന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇവർ ജോലി ചെയ്തിരുന്ന ദുബായിലെ മോഡേൺ ബേക്കറിയിൽ ഈമാസം 11നാണ് സംഭവം.
മതമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിലെ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണു മരിച്ചത്. നിസാമാബാദിലെ സാഗറിനാണ് പരിക്കേറ്റത്. സാഗർ ചികിത്സയിലാണ്.
സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയങ്കറുമായി സംസാരിച്ചതായി റെഡ്ഡി പറഞ്ഞു.