എന്നെ കല്യാണം കഴിച്ചില്ലെങ്കില്‍… വിവാഹാഭ്യഥന നിരസിച്ച കാമുകനോട് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊടുംക്രൂരത; കാമുകി റിമാന്‍ഡില്‍; സംഭവം ഇങ്ങനെ…

Sruthyബംഗളൂരു: വിവാഹാഭ്യഥന നിരസിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തീയിട്ടു കൊലപ്പെടുത്തിയ കേസില്‍ യുവതിയെ അറസ്റ്റുചെയ്തു.  മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലെ കാന്റീന്‍ ജീവനക്കാരന്‍ കണ്ണവം എടയാര്‍ മുനീസ മന്‍സിലില്‍ മന്‍സീറിനെ (21) കൊലപ്പെടുത്തിയ കേസിലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ മൈസൂരുവിലെ ശ്രുതിയെ (21) പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ ശ്രുതിയും മന്‍സൂറും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന്  പോലീസ് പറഞ്ഞു. പഠനത്തോടൊപ്പം ലാല്‍ബാഗ് റോഡിലെ ലാബില്‍ ജോലിയും ചെയ്തിരുന്ന ശ്രുതി ജാലഹള്ളിയില്‍ പേയിംഗ് ഗസ്റ്റായാണ് താമസിച്ചിരുന്നത്. വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് മന്‍സൂര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാകം നടത്തിയതെന്ന് ശ്രുതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ 28ന് രാവിലെ പതിനൊന്നരയോടെയാണ് ഇരുവരും മജസ്റ്റിക്കിന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്തത്. വിവാഹം കഴിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും മന്‍സൂര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ജ്യൂസില്‍ ഉറക്കഗുളിക കലക്കി മന്‍സൂറിനെ മയക്കിക്കിടത്തിയശേഷം കിടക്കയ്ക്കു തീവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശ്രുതിയും ഉറക്കഗുളികകള്‍ കഴിച്ചു.

തീയുടെ ചൂടുസഹിക്കാനാകാതെ മുറിയില്‍ നിന്നു പുറത്തിറങ്ങിയ ശ്രുതി തളര്‍ന്നുവീണു. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്‍സൂറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.

Related posts