
മാർച്ച് 10നാണ് സംഭവം. നാല്പത്തെട്ടുകാരനായ റാണ്ടൽ കോഫ് ലാന്റും ഭാര്യ അൻഞ്ചും കോഫ് ലാന്റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവ സമയത്ത് നാലു പേർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ടതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. വീട്ടിൽ എത്തിയ പോലീസ് ഇരട്ടക്കുട്ടികളും പിതാവും മരിച്ചു കിടക്കുന്നതായും ഭാര്യക്ക് വെടിയേറ്റതായും കണ്ടെത്തി.
കുടുംബ കലഹത്തെതുടർന്ന് തലേദിവസം പോലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ശാരീരിക അതിക്രമങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ആരേയും അറസ്റ്റു ചെയ്തിരുന്നില്ല.
പതിനേഴാമത് ജന്മദിനം മാർച്ച് 13 ന് ആഘോഷിക്കാനിരിക്കെയായിരുന്നു ഇരുവരുടേയും ജീവൻ പിതാവിനാൽ കവർന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ