സ്ത്രീധനം വില്ലനാകുമ്പോള്‍… ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കി; മരിച്ചെന്ന് കരുതി കുട്ടികളെയും മര്‍ദിച്ച് അവശരാക്കിയശേഷം കൊലപ്പെടുത്തി; പിന്നീട് പിതാവ് തുങ്ങി മരിച്ചു

fb-maranam

പിറവം: പിതാവിനേയും രണ്ടു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളക്കുളം നോര്‍ത്തില്‍ ബിപിസി കോളേജിനു സമീപം താമസിക്കുന്ന വെള്ളാങ്കല്‍ റെജിമോന്‍ (38), മക്കളായ അഭിനോവ് (15), ആല്‍വിയ (12) എന്നിവരാണ് മരിച്ചത്. റെജിയുടെ ഭാര്യ സന്ധ്യയെ അബോധാവസ്ഥയില്‍ പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെജിമോനെ വീടിനുള്ളിലെ ഹാളില്‍ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. മകള്‍ ആല്‍വിയ കിടപ്പുമുറിയിലെ ജനലില്‍ പ്ലാസ്റ്റിക് ചരടില്‍ തൂങ്ങിയ നിലയിലാണ്. മകന്‍ അഭിനോവിനെ ഇതേ മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലാണ് കണെ്ടത്തിയത്. ഇന്നു പുലര്‍ച്ചെ 4.45-ഓടെ സന്ധ്യയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്.

റെജിമോന്‍തന്നെ മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം കുട്ടികളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സന്ധ്യ പോലീസിനോട് പ്രാഥമിക മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രി വീട്ടില്‍ ബഹളമുണ്ടായതായി സമീപവാസികള്‍ പറയുന്നുണ്ട്. പിറവം സിഐ ബി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരുകയാണ്. വിരലടയാള വിദഗ്ധര്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

റെജി ഭാര്യയുമായി മിക്കവാ റും വീട്ടില്‍ കലഹമുണ്ടാകാറുള്ളതായി പറയുന്നു. സ്ത്രീധനം കുറവാണന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം വഴക്കുണ്ടായത്. ഭാര്യ സന്ധ്യയെ മര്‍ദിച്ചപ്പോള്‍ ബോധം നശിച്ചുപോയിരുന്നു. സന്ധ്യ മരിച്ചുവെന്നു കരുതി മകളെ കെട്ടിതൂക്കികൊല്ലുകയും മകനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാനുമാണ് സാധ്യതയെന്നു പോലീസ് പറഞ്ഞു. മക്കള്‍ ഇരുവരും പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്. അഭിനോവ് പത്താം ക്ലാസിലും, ആല്‍വിയ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയാണ്.

Related posts