പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മക്കളുടെ കൊലക്കത്തിക്ക് ഇരയാകുന്ന മാതാപിതാക്കളുടെ പട്ടിക നീളുന്നു. തിരുവനന്തപുരം നന്ദൻകോട്ട് ക്ലിഫ് ഹൗസിനു സമീപം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊന്നത് ഉന്നത വിദ്യാഭ്യാസമുള്ള മകനാണ്. മാതാപിതാക്കളുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മകൻകേഡല് ജീന്സണാണ് ക്രൂരകൃത്യം നടത്തിയത്. റിട്ടയേഡ് ആർഎംഒയുടെ കുടുംബമാണ് മകന്റെ കൊലക്കത്തിക്ക് ഇരയായത്. മകനും ഉന്നത വിദ്യാഭ്യാസമുള്ളയാളായിരുന്നു.
അടൂരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വീൽചെയറിൽ കഴിഞ്ഞിരുന്ന പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തി.
പ്രഫഷണൽ ബിരുദധാരിയായിരുന്നു പ്രതിയായ മകൻ. ചെങ്ങന്നൂരിലും കഴിഞ്ഞവർഷം സമാനസംഭവമുണ്ടായി. പ്രവാസി മലയാളിയായ ജോയി ജോണിനെ മകൻ ഷെറിൻ കൊലപ്പെടുത്തി അവശിഷ്ടങ്ങൾ പുഴയിലും റോഡരികിലുമായി തള്ളുകയായിരുന്നു.
ടെക്നോ പാർക്ക് ഉദ്യോഗസ്ഥനായിരുന്നു ഷെറിൻ.പന്തളം പെരുന്പുളിക്കൽ ഇന്നലെ മാതാപിതാക്കളെ കൊന്നു കിണറ്റിൽ കുഴിച്ചുമൂടിയതിന്റെ പേരിൽ പോലീസിൽ കീഴടങ്ങിയ മകൻ മജോയും എംഎസ് സി ബിരുദധാരിയാണെന്നതു ശ്രദ്ധേയമാണ്.