കൂട്ടുകാരുടെ കളിയാക്കലിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന അമ്മയുടെ കാമുകനെ യുവാവ് കഴുത്തു ഞെരിച്ച് കൊന്നു.ഡല്‍ഹിയിലാണ് സംഭവം. മദന്‍ മോഹന്‍ എന്ന 61 കാരനാണ് മരിച്ചത്.പ്രേംനാഥ് അറസ്റ്റിലായി. ശനിയാഴ്ച രാത്രി യുവാവ് തന്റെ കൂട്ടുകാരനേയും കൂട്ടി കൃത്യം നടത്തുകയായിരുന്നു. സര്‍ക്കാരുദ്യോഗസ്ഥനായ മദന്മോഹന് ഭാര്യ മരിച്ച ശേഷം വീട്ടുവേലക്കാരിയ്ക്കൊപ്പം അവരുടെ വീട്ടിലായിരുന്നു താമസം.
ഇവരുടെ ഭര്‍ത്താവ് നേരത്തെ തന്നെ അപകടത്തില്‍ മരിച്ചിരുന്നു. മാതാവിനൊപ്പം മദന്മോഹന് താമസിക്കുന്നതിനെ കുറിച്ച് പ്രേംനാഥിന്റെ സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു.മാതാവിന്റെ കാമുകനോട് ഇയാള്‍ക്ക് വെറുപ്പായി. പ്രേംനാഥ് വല്ലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ.മദന്മോഹന് വീട്ടില്‍ തനിച്ചായപ്പോള്‍ ഇയാളെ കൊല്ലാന്‍ യുവാവ് പദ്ധതിയിടുകയായിരുന്നു.കൃത്യത്തിന് ശേഷം വീട്ടില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുന്നത് അയല്‍ക്കാര്‍ കണ്ടു.പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പ്രതിയ്ക്കൊപ്പം പിടിയിലായി.കേസില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പുകളും പുരോഗമിക്കുകയാണ്.