വെഞ്ഞാറമൂട്: വെമ്പായത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. കഴിഞ്ഞ മാസം 11നു വൈകുന്നേരം മൂന്നോടെയാണ് വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷ (20)യെ ഭർതൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ വീട്ടിലുള്ളവർ കണ്ടെത്തുന്നത്.
സൽഷയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് റോഷന് (27)നെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ ആയിരുന്ന പ്രതി ഹൈക്കോടതിയില്‍ ജാമ്യത്തിന് പോകുകയും ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ ശനിയാഴ്ച നെടുമങ്ങാട് മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങുകയുമായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കോടതിയില്‍ നിന്നും തുടര്‍ അന്വേഷണത്തിനായി ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതിയെ കസ്റ്റടിയില്‍ വാങ്ങി തെളിവെടുപ്പിനായി മരണം നടന്ന വീട്ടില്‍ കൊണ്ട് വന്നു. രണ്ടാം പ്രതി ഇയാളുടെ ഉമ്മ നസിയത്ത് ഒളിവിലാണ്.നിരന്തരം സ്ത്രീ ധനത്തിനായി സല്‍ഷയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നതായി പോലീസ് പറഞ്ഞു.
ഏപ്രിൽ 23ന് ആറ്റിങ്ങലിന് സമീപമുള്ള തോന്നയ്ക്കലിലെ ആഡംബര ഹാളിൽ വച്ചാണ് റോഷൻ സൽഷയെ നിക്കാഹ് ചെയ്ത്. ഒരു കിലോ സ്വർണാഭരണവും ഒരു ഇന്നോവാകാറും കോടികൾ വിലയുള്ള ഭൂമി മകളുടെപേരിൽ രജിസ്റ്റർ ചെയ്തുമാണ് സൽഷയെ വിവാഹം കഴിച്ചയച്ചത്. രണ്ടാം പ്രതിക്കായി തെരച്ചില്‍ നടക്കുന്നതായി പോലിസ് പറഞ്ഞു.