ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച യുവാവാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. 2015-ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു.
വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്കി.
ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത് ഇവരുടെ വീട്ടിലെത്തിയ കൂട്ടുകാരിയോട് ശ്രീകാന്ത് മോശമായി പെരുമാറിയെന്ന് പറയുകയും ചെയ്തു. ഇതിന്റെ പേരില്‍ വഴക്കും ഭീഷണിയും കൂടിയപ്പോഴാണ് തീകൊളുത്തിയതെന്നും ശ്രീകാന്തിന്റെ മൊഴിയില്‍ പറയുന്നു. സംഭവ ദിവസം രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു.