കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്.
ഇളയ കുട്ടിയെയും യുവതി ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. യുവതി ഇത്തരത്തിൽ പെരുമാറാനുള്ള കാരണം വ്യക്തമല്ല.