കോഴിക്കോട്: കുന്നത്തുപാലം കോട്ടായിക്കടവ് മാമ്പുഴയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് പുല്‍പറമ്പില്‍ മീത്തല്‍ ബിനേഷിന്റെ ഭാര്യ സുമിഷ (25), മകന്‍ ആദിനാഥ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 7.30 ഓടെയാണ് സംഭവം. മൃതദേഹം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മീഞ്ചന്ത ഫയര്‍സ്‌റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാമ്പുഴയില്‍ കോട്ടായിക്കാവ് ക്ഷേത്രത്തിനടുത്തു നിന്നാണ് സുമിഷയുടെ മൃതദേഹം ലഭിച്ചത്. കരയില്‍ നിന്ന് ചെറിയ കുട്ടിയുടെ ബാഗ് ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 2.15 ഓടുകൂടി ആദിനാഥിന്റെ മൃതദേഹം കണ്ടെത്തുന്നത്. അസ്വഭാവിക മരണത്തിന് നല്ലളം പോലീസ് കേസെടുത്തു.