കാമുകിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂര്‍ മണലില്‍ സ്വദേശി സുരേഷിനെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയത്ത് കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ശേഷം തമിഴ്നാട്ടില്‍ പോയ തക്കം നോക്കിയായിരുന്നു പീഡനശ്രമം. കാമുകിയും, കാമുകനും ചേര്‍ന്ന് മദ്യപിച്ചു. അര്‍ദ്ധരാത്രിയില്‍, കാമുകി അബോധാവസ്ഥയിലായ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി.
ഭയം മൂലം പെണ്‍കുട്ടി ഈ വിവരം മറ്റാരെയും അറിയിച്ചിരുന്നില്ല. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് 15കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മയെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെ സംഭവം പുറത്തറിഞ്ഞത്. പോലീസ്, പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി പീഡനവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്കോ നിയമപ്രകാരം കേസെടുത്ത ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.