വി​വാ​ഹ നി​ശ്ച​യ​വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത വീ​ട്ട​മ്മ​യെ കാ​ണാ​നി​ല്ല; മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ്  ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു; മം​ഗ​ള​ക​ർ​മ്മം ന​ട​ക്കേ​ണ്ട വീ​ട് മ​ര​ണ​വീ​ടാ​യി; അ​യ​ൽ​വാ​സി ച​ന്ദ്ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യം ദി​വ​സം അ​യ​ൽ വാ​സി​യു​ടെ മ​ർ​ദന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് കൊ​പ്പാ​റ കി​ഴ​ക്ക​തി​ൽ ച​ന്ദ്ര​ൻ (67)ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​വാ​സി​യാ​യ ശ്യാ​മി​ലാ​ൽ നി​വാ​സി​യി​ൽ മോ​ഹ​ന​ൻ (67)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മോ​ഹ​ന​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​യി​രു​ന്നു.

പ്ര​തി ച​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​ന്നു വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ചെ​ത്തി​യ ച​ന്ദ്ര​ൻ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും വീ​ട്ടി​ൽ വ​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു മോ​ഹ​ന​നും വീ​ട്ടു​കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലാ​യി.

ഇ​തി​നി​ട​യി​ൽ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി, ക​സേ​ര എ​ടു​ത്ത് മോ​ഹ​ന​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചു മാ​റ്റാ​ൻ ചെ​ന്ന ഭാ​ര്യ ശീ​ല​യെ​യും ക​സേ​ര​യ്ക്ക് അ​ടി​ച്ചു. തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ മോ​ഹ​ന​നെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

എ​സ്എ​ച്ച്ഒ ​അ​ഭി​ലാ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ ഉ​ദ​യ​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജ​യ​ൻ, സു​രേ​ഷ്, നി​ഷാ​ദ്,പ്ര​ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നീ​ഷ്, സ​ജാ​ദ് അ​തു​ല്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment