ന്യൂഡൽഹി: ഡൽഹിയിൽ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നാണ് കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്രേറ്റർ നോയ്ഡയിലെ ഗോർ സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗർവാൾ (42), മകൾ മണികർണിക (11) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഗ്യാംഗ്സ്റ്റർ ഇൻ ഹൈസ്കൂൾ എന്ന ഗെയിംമിന് കുട്ടി അടിമയാണെന്നാണ് റിപ്പോർട്ട്. ബാറ്റുകൊണ്ട് തലയ്ക്ക് നരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജലിയുടെ തലയിൽ അടിയേറ്റ ഏഴു മുറിവുകളും മണികർണികയുടെ തലയിൽ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അടുത്തുനിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ 10 ാം ക്ലാസിൽ പഠിക്കുന്ന മകനാണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഇയാൾ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. രാത്രി 11.30 ന് ഫ്ളാറ്റിൽനിന്നും ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യമാണ് അവസാനം ഇയാളുടേതായി ലഭിച്ചത്. രണ്ടു ലക്ഷം രൂപയും അമ്മയുടെ മൊബൈൽ ഫോണുമായാണ് വിദ്യാർഥി രക്ഷപ്പെട്ടത്.
ഡൽഹിയിലെ ചാന്ദ്നിചൗക്കിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ നിന്ന് അച്ഛന് മിസ്ഡ് കോൾ നൽകിയപ്പോഴാണ് ടവർ ലൊക്കേഷൻ വച്ച് പോലീസ് കുട്ടിയ അറസ്റ്റ് ചെയ്തത്.ഗ്യാംഗ്സ്റ്റർ ഇൻ ഹൈസ്കൂൾ എന്ന ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വീട്ടൽനിന്നും ലഭിച്ചതായും പോലീസ് പറയന്നു.