കോഴിക്കോട്: പശ്ചിമബംഗാളില്‍ മൂന്നുപേരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട്ട് അറസ്റ്റില്‍. കോഴിക്കോട്ട് ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്.
കോഴിക്കോട് പന്നിയങ്കര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാളില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാൾ 24 പര്‍ഗാന ജില്ലയിലെ ധര്മകലാ ദക്ഷിണ് സ്വദേശി രവികുല്‍ സര്‍ദാര്‍ (47) ആണ് അറസ്റ്റിലായ പ്രധാന പ്രതി.
ബംഗാളിലെ കാനിംഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുപേരെ കൊലചെയ്തശേഷം ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.
കാനിംഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം നടത്തിവരവെയാണ് ഇയാള്‍ േകാഴിേക്കാട്ട് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്.
ഇതേതുടര്‍ന്ന് അവിടെ നിന്നുള്ള പോലീസ് സംഘം ഇന്നലെ കോഴിക്കോട്ട് എത്തി. മീഞ്ചന്തയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
രഹസ്യമായി താമസിച്ചുവരികയായിരുന്നു. പോലീസ് ഇവിടെ എത്തില്ലെന്ന ഉറപ്പിലായിരുന്നു താമസം. ബംഗാളില്‍ നിന്നുള്ള മൂന്നു തൊഴിലാളികളാണ് ഇവിടെ ഇയാള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കികൊടുത്തിരുന്നത്.
ഇന്നലെ രാത്രിയില്‍ ബംഗാള്‍ പോലീസും പന്നിയങ്കര പോലീസും ഇവരുടെ താമസ്ഥലത്ത് സംയുക്തമായി മിന്നല്‍ പരിശോധ നടത്തുകയായിരുന്നു.
ആ സമയത്ത് രവികുലും സഹായികളും മുറിലുണ്ടായിരുന്നു. പോലീസ് ഇവരെ നാലു പേരെയും കസ്റ്റഡിയിലെടുത്ത് പന്നിയങ്കര സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് േകാടതിയില്‍ ഹാജരാക്കി. ഇവരെ ബംഗാള്‍ പോലീസ് കസ്റ്റഡയില്‍ വാങ്ങി അവിടേക്ക് കൊണ്ടുപോകും.