അഗർത്തല: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 24കാരൻ അമ്മയുടെ കഴുത്തിൽ വെട്ടി. രക്തം വാർന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. ത്രിപുരയിലെ ഖോവായ് ജില്ലയിലെ രത്തൻപൂരിലാണ് ഗ്രാമത്തെ നടുക്കിയ സംഭവം.
ഹരിചരൺ ഝര എന്ന യുവാവ് അമ്മ പർബതി ഝര(55)യെ ആണ് കൊലപ്പെടുത്തിയത്. ഹരിചരൺ, പർബതിയോട് പണം ആവശ്യപ്പെട്ടു. മകൻ ചോദിച്ച പണം നൽകാൻ ഇവർ തയാറായില്ല.
ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ ഹരിചരൺ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പർബതിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
സംഭവത്തിൽ ഹരിചരണെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.