അമ്മയെ കുത്തിക്കൊല്ലാൻ ശ്രമം..! കൂടെ കഴിഞ്ഞിരുന്ന സ്ത്രീ പിണങ്ങിപ്പോയത് അമ്മയുമായി വഴക്കിട്ടെന്ന് ആരോപിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്; ആക്രമണം തടയാനെത്തി‍യ സഹോദരന് പരിക്കേറ്റു

പ​റ​വൂ​ർ: ക​ത്തി​യു​മാ​യെ​ത്തി അ​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ മ​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പു​ത്ത​ൻ​വേ​ലി​ക്ക​ര പു​ലി​യ​ൻ​തു​രു​ത്ത് ക​ള​ത്തി​പ്പ​റ​ന്പി​ൽ ഫ്രാ​ൻ​സീ​സി​ന്‍റെ മ​ക​ൻ തോ​മ​സ് പോ​ളി(37) യെ​യാ​ണ് പ​റ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സ്ത്രീ ​ഇ​യാ​ളു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ൽ​നി​ന്നു പോ​യ​ത് അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ട​തി​നാ​ലാ​ണെ​ന്ന വി​രോ​ധ​ത്തി​ൽ അ​മ്മ​യെ ക​ത്തി​വീ​ശി പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നി​രു​ന്ന അ​മ്മ​യെ ക​ത്തി​യു​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​യാ​നെ​ത്തി​യ സ​ഹോ​ദ​ര​ന്‍റെ കൈ​യ്ക്കും മു​റി​വേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts