പത്തനാപുരം: രോഗംബാധിച്ച് ഏറെ നാളായി കിടപ്പിലായ ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത താ യി കേസ് . തലവൂർ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി (59)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസന്ത(49) യെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു. ഏറെ നാളായി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു സുന്ദരൻ ആചാരി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 ഓടെയാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസുഖം ബാധിച്ച് മരിച്ചതാണെന്നാണ് ഭാര്യ വസന്ത സമീപവാസികളെയും മകളെയും അറിയിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ തലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അജയകുമാറിന് മരണത്തിൽ സംശയം തോന്നുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന സുന്ദരനാചാരിയ്ക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത സ്ഥിതിയിലായിരുന്നു.
കഴുത്തിലുണ്ടായ മുറിവുകളാണ് സംശയത്തിന് കാരണമായത് . തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണന്ന് കണ്ടെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് മകളുടെ ഭർത്താവ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ ഭാര്യ കുറ്റം സമ്മതിച്ചത്. മകൾ സുനിതയ്ക്കൊപ്പമാണ് സുന്ദരൻ ആചാരിയും ഭാര്യ വസന്തയും താമസിച്ചു വന്നിരുന്നത്.
ആദ്യം തലയണ ഉപയോഗിച്ച് കൊലപെടുത്താൻ ശ്രമം നടത്തിയെങ്കിലും പിന്നീട് മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി .കൊലപ്പെടുത്താൻ ഉപയോഗിച്ച തലയണയും മൊബൈൽ ചാർജ റിന്റെ വയറും പോലീസ് കണ്ടെടുത്തു. പുനലൂർ എ എസ് പി കാർത്തികേയൻ ഗോകുൽ ചന്ദ്, പത്തനാപുരം സി ഐ എസ്. നന്ദകുമാർ , കുന്നിക്കോട് എസ്.ഐ സുരേഷ് കുമാർ, കൃഷ്ണകുമാർ, ഷാഡോ പോലീസ് എസ്ഐ എസ്.ബിനോജ് , എ.ഷാജഹാൻ ,അയുബ്, നെൽസണ്, ബാബുരാജ് , ലതാകുമാരി, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.