ഭാ​ര്യ​യെയും മ​ക​നെയും വെ​ട്ടി​ക്കൊല്ലാന്‍ ശ്ര​മം: യുവാവ് അ​റ​സ്റ്റി​ല്‍; തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ നില ഗുരുതരം

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യെ​യും മ​ക​നെയും വെ​ട്ടിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ യുവാവ് അ​റ​സ്റ്റി​ല്‍. രാ​മ​ന്ത​ളി സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​ന്ത​ളി ഏ​ഴി​മ​ല ന​രി​മ​ട​യി​ലെ പീ​ടി​കപ്പ​റ​മ്പി​ല്‍ വി​ന​യ യ്ക്കും (33), ഇ​രു​ടെ ആ​റു​വ​യ​സു​കാ​ര​ൻ മ​ക​നു​മാ​ണ് ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വീട്ടിൽവച്ചുണ്ടായ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ രാജേഷ് ഭാ​ര്യ​​യെ ത​ട​ഞ്ഞു​വ​ച്ച് വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. വിനയയെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ലെ​ത്തി​യ മ​ക​ന്‍റെ ക​ഴു​ത്തി​നാണ് വെ​ട്ടേ​റ്റത്.ഇ​രു​വ​രും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ത​ല​യി​ല്‍ വെ​ട്ടേ​റ്റ വി​ന​യ ഗു​രു​ത​രാ​വ​സ്ഥ​യി​ലാണ്. ഇവരില്‍നി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നുതന്നെ പ്ര​തി​യെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് പിടികൂടി.

ഭാര്യ ഇടയ്ക്കിടെ മ​ക്ക​ളെയും കൂട്ടി വീ​ട്ടി​ല്‍നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധമാണ് ആക്രമണത്തിനു ​കാരണ മെന്നു പറയുന്നു.
യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക്കെ​തി​രേ വധശ്രമത്തിനും ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മപ്ര​കാ​ര​വും കേ​സെ​ടു​ത്തു.

Related posts

Leave a Comment