വീ​ട്ടി​ൽ​ അതിക്രമിച്ച് ക​യ​റി പെ​ണ്‍​കു​ട്ടി​യെ പെട്രോൾ ഒഴിച്ച്  തീ​കൊ​ളു​ത്തി  കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

വ​ട​ക​ര: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മേ​പ്പ​യി​ൽ ക​ല്ലു​നി​ര പ​റ​ന്പ​ത്ത് പ്ര​വീ​ണ്‍ എ​ന്ന കു​ഞ്ഞു​വി​നെ(25)​യാ​ണ് വ​ട​ക​ര പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ അ​ഞ്ചി​ന് രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഒ​ന്തം റോ​ഡി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യ്യി​ൽ ക​രു​തി​യ പെ​ട്രോ​ൾ വീ​ട്ടു വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ​പ്പെ​ട്ടി ഉ​ര​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​തി​ക്ര​മ​ത്തി​ൽ വീ​ടി​നും കേ​ടു​പ​റ്റി. സം​ഭ​വ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ട​ക​ര സി​ഐ എം.​എം.​അ​ബ്ദു​ൾ​ക​രീ​മും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ മ​റ്റു പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts