ഭോപ്പാൽ: നാലു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തല കല്ലുകൊണ്ട് ഇടിച്ചു തകർത്തു കൊന്നു. മധ്യപ്രദേശിലാണ് സംഭവം നടന്നത്.വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊല ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ കിരണ്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം തെളിവ് നശിപ്പിക്കാനാണ് ഇയാൾ കുട്ടിയുടെ തല കല്ലുകൊണ്ട് തകർത്തത്. അരുംക്രൂരതയ്ക്കു ശേഷം കുട്ടിയുടെ വീടിനടുത്ത് നിന്ന് 500 മീറ്റർ അകലെയായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.