യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ കണ്ടെത്തിയ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

പാ​റ​ശാ​ല: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവർ ഉടൻ പിടിയിലാകുമെന്നും പാറശാല പോലീസ് പറഞ്ഞു. ആ​റ​യ്യൂ​രി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് നാ​ലു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ആ​റ​യൂ​ർ ആ​ർ ​കെ.​വി. ഭ​വ​നി​ൽ ബി​നു (41)ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ ബി​നു​വും കൂ​ട്ടു​കാ​രു​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും മ​ദ്യ​പാ​ന​ത്തി​നി​ടെ​ തർക്കമുണ്ടാ യതായും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ​മീ​പ​ത്തെ യു​വാ​വി​ന്‍റെ വീ​ട്ടി​ലി​രു​ന്നു ബി​നു മ​ദ്യ​പി​ച്ച​താ​യും തു​ട​ർ​ന്ന് ബി​നു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

അ​ല​ത്ത​റ വി​ളാ​കം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ സെ​പ്റ്റി​ക് ടാ​ങ്ക്ശു​ചീ​ക​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ​ര​ക്ത‌ക്ക​റ ക​ണ്ടി​രു​ന്നു.​നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം​ക​ണ്ടെ​ത്തി​യ​ത്.

പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡ്രൈ​വ​ർ ആ​യ ബി​നു അ​വി​വാ​ഹി​തനാ​ണ്.

Related posts