ആലത്തൂര്‍: കടക്കാരനും സാധനം വാങ്ങിയ ആളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പക്ഷംചേര്‍ന്ന ആള്‍ക്ക് കത്രികകൊണ്ട് കുത്തേറ്റു. പുതിയങ്കം പള്ളിക്കല്‍വീട്ടില്‍ മുഹമ്മദിനാണ് (53) കുത്തേറ്റത്. ഇയാളെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതിയങ്കം ബസ് സ്റ്റോപ്പിനടുത്ത് കരീം എന്നയാളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം കൊടുത്ത നോട്ടിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മുഹമ്മദിന് കുത്തേറ്റത്പുതിയങ്കം കിഴക്കേക്കാട് തോട്ടിങ്കല്‍ വീട്ടില്‍ കുമാര്‍ (36) എന്നയാള്‍ മുഹമ്മദിനെ കുത്തിയതെന്നാണ് കേസ്.
ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്ത കുമാറിനെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കരിമിന്റെ കടയില്‍നിന്ന് സാധനം വാങ്ങിയശേഷം കുമാര്‍ നല്‍കിയത് 500 രൂപയുടെ നോട്ടാണെന്ന് കുമാറും 100 രൂപ നോട്ടാണെന്ന് കരീമും തര്‍ക്കിക്കുന്നതിനിടയില്‍ കുമാര്‍ നല്‍കിയത് 100 രൂപയാണെന്നു മുഹമ്മദ് പറഞ്ഞുവെന്ന വിരോധമാണ് ആക്രമണ ത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.