മുളകുന്നത്തകാവ്: മയക്ക് മരുന്ന് വില്പനയെ ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ കുത്തിപരിക്കേൽപ്പിച്ചു .ഗുരുതരമായി പരിക്കേറ്റ നിലയിൽ മനക്കൊടി സ്വാദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രസാദിനെ ത്യശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലും തിരികെ നടന്ന ആക്രമണത്തിൽ പുറത്തും കഴുത്തിലും കുത്തേറ്റനിലയിൽ നിരവധി കേസിലെ പ്രതിയും കഞ്ചാവ് വില്പനക്കാരാനായ അരണാട്ടുക്കര കോണ്വെന്റെ് റോഡിൽ വെളിയാട്ടിൽ ലിബിൻ(28)നെ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതെ സമയം പാർട്ടി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ലിബിനെ അന്വേഷിച്ചത്തിയെ 25 അംഗ സംഘം മെഡിക്കൽ കോളജ് ആശുപത്രിയൽ സംഘാർഷവസഥ സ്യഷടിച്ചു അത്യാഹിത വിഭാഗത്തിൽ എത്തിയ സംഘം ലിബിനെ തെരഞ്ഞ് നടന്നത് ആശുപത്രിയിലെ സുരക്ഷ വിഭാഗം തടഞ്ഞു തുടർന്ന് പ്രശനം രൂക്ഷമാകുമെന്ന് കണ്ട് ആശുപത്രി അധികൃതർ പോലീസിന്റെ സഹായം ആവശ്യപെട്ടു.
കൂടുതൽ പോലീസ് സഥലത്ത് എത്തിയിട്ടും പാർട്ടിപ്രവർത്തകർ പിരിഞ്ഞ് പോകാൻ കൂട്ടക്കിയില്ല തുടർന്ന് പോലീസ് ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു.പോലീസ് കാവലിൽ ലിബിനെ അടിയന്തര ശസത്രക്രിയക്ക് ശേഷം വാർഡിലേക്ക് മാറ്റി.