22 വ​ര്‍​ഷം ഒ​ളി​വി​ല്‍, ഒടുവിൽ പി​ടി​യി​ല്‍; കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച്  കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സ്; പോലീസ് പറ‍യുന്നതിങ്ങനെ


ചേ​ർ​ത്ത​ല: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ.

കോ​ട്ട​യം ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കാ​വ​തി​യാ​ൻ കു​ന്നേ​ൽ വീ​ട്ടി​ൽ സു​നി​ലിനെ (41)യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് സൈ​ബ​ർ സാ​ങ്കേ​തി​ക മി​ക​വി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​ക്കേ​സ് പ്ര​തി​യാ​യി​രു​ന്ന കോ​ട്ട​യം പാ​ലാ കു​ള​ക്കാ​ട് സ്വ​ദേ​ശി​യും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് ന​ടു​വി​ലേ​മു​റി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പ്ര​സാ​ദി (ഉ​ണ്ണി-57) ന്‍റെ ​കാ​ഴ്ചശക്തിയാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്.

2000 ഒ​ക്ടോ​ബ​റി​ൽ വാ​ര​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു ആ​സി​ഡ് ആ​ക്ര​മ​ണം.വൈ​ക്കം സ്വ​ദേ​ശി​യെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ വ​ച്ച് ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​സാ​ദ്.

ചേ​ർ​ത്ത​ല ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​ വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്ന് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ.​ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി.​ജെ. ആന്‍റ ണി, സി​പി​ഒമാ​രാ​യ സെ​യ്ഫു​ദീൻ, ബി​നു​മോ​ൻ, സി​നോ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​റ​ണാ​കു​ളം രാ​മ​മം​ഗ​ല​ത്ത് വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment