കി​ട​പ്പു​മു​റി​യി​ല്‍  അമ്മ മ​രി​ച്ച നി​ല​യി​ല്‍; ബാത്ത് റൂമിൽ കൈഞരമ്പ് മുറിച്ച് അച്ഛനും;  വാതിൽ തുറന്ന മകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആത്മഹത്യാകുറിപ്പ് കണ്ട പോലീസ് നിഗമനം ഇങ്ങനെ…


നേ​മം : വ​യോ​ധി​ക​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​പ്ര​വേ​ശി​പ്പി​ച്ചു. പാ​പ്പ​നം​കോ​ട് ഇ​ഞ്ചി​പ്പു​ല്ലു​വി​ള ഗി​രി​ജ നി​വാ​സി​ല്‍ ഗി​രി​ജ എ​സ്. നാ​യ​ര്‍ (66) ആ​ണ് മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വ് റി​ട്ട. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ (68) ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സ​ദാ​ശി​വ​ന്‍​നാ​യ​ര്‍ ബാ​ത്ത് റൂ​മി​ലെ ഹീ​റ്റ​റി​ല്‍ നി​ന്നും ക​ര​ണ്ട് ശ​രീ​ര​ത്തി​ലേ​യ്ക്ക് ക​ട​ത്തി​വി​ട്ടും കൈ​യി​ലെ ഞ​ര​മ്പ് മു​റി​ച്ചു​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ന്‍ ഡോ.​അ​ജി​ത് കു​മാ​ര്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ കു​റ്റി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ മ​ക​ന്‍ അ​യ​ല്‍​വാ​സി​ക​ളെ​യും​കൂ​ട്ടി വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഗി​രി​ജ​യെ മ​രി​ച്ച നി​ല​യി​ലും സ​ദാ​ശി​വ​ന്‍ നാ​യ​രെ ബാ​ത്ത് റൂ​മി​ല്‍ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

മെ​യി​ന്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തി​നു​ശേ​ഷം സ​ദാ​ശി​വ​ന്‍ നാ​യ​രെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കും മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ ഈ ​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.​രോ​ഗ​ബാ​ധി​ത​യാ​യി ഗി​രി​ജ ര​ണ്ടു​വ​ര്‍​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

ഗി​രി​ജ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ​ദാ​ശി​വ​ന്‍​നാ​യ​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. നേ​മം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ക്ക​ൾ:​ഡോ.​അ​ജി​ത്,അ​ജി​ത, മ​രു​മ​ക്ക​ള്‍: ഡോ. ​ര​ജ​നി​ദാ​സ്, ആ​ര്‍​സി.​ബി​ജു.(​എ​ഫ്സി​ഐ)

Related posts

Leave a Comment