പാലക്കാട്: ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ ജോലിക്കുപോകുകയായിരുന്ന ഭാര്യയെ ഭർത്താവ് റോഡിലിൽ വച്ച് വെട്ടിക്കൊന്നു.
പാലക്കാട് നല്ലേപ്പിള്ളിയിൽ ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്.
ഊർമിളയും കൊഴിഞ്ഞാന്പാറ സ്വദേശിയായ ഭർത്താവ് സജേഷും ഏറെക്കാലമായി പ്രശ്നങ്ങളെ തുടർന്ന് വേറിട്ടു താമസിക്കുകയായിരുന്നു.
ഇതിനിടയിൽ ഇന്നു രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.
വഴിയിൽ പാടത്തിനു സമീപം ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജേഷ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജേഷ് ഒളിവിലാണ്. നേരത്തെയും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പറയുന്നു.
മൂന്നൂമാസം മുന്പ് ഇയാൾ യുവതിയെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസുള്ള രണ്ടു പെൺകുട്ടികളുണ്ട്.