ചെറുതോണി: മൂന്നരമാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്നു സ്ഥിരീകരണം. മരിയാപുരത്ത് വാടകയ്ക്കു താമസിക്കുന്ന പൂതക്കുഴിയിൽ അനിൽ – ഗ്രീഷ്മ ദന്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ചെറുതോണി സി.ഐ സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
കുട്ടിയുടെ മാതാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതതായാണ് പോലീസ് നൽകുന്ന സൂചന. കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ശക്തമായി അടിയേറ്റതിനെ തുടർന്ന് തലയോട്ടി പൊട്ടിയ നിലയിലായിരുന്നെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണ് കുട്ടിയെ തൊട്ടിലിൽ ചെവിയിൽനിന്നും രക്തംവാർന്ന നിലയിൽ കണ്ടെത്തിയത്.
അനിലുമായി വഴക്കിട്ട് ഗ്രീഷ്മ കുട്ടിയെ കൂടാതെ ഇടുക്കി ഗാന്ധിനഗർ കോളനിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. അനിലാണ് കുട്ടിയെ ആദ്യം കണ്ടതെന്നു പോലീസ് പറഞ്ഞു.ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു. അനീഷ് മേസ്തിരി ജോലിക്കാരനും ഗ്രീഷ്മ ചെറുതോണിയിലെ ശുചീകരണ തൊഴിലാളിയുമാണ്. ഇരുവരുടെയും രണ്ടാം വിവാഹത്തിലെ കുട്ടിയാണിത്.