വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് തലക്ക് മർദനമേറ്റ് മരിച്ച നിലയില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് 22 വയസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറിനാണ് സംഭവം.
കോടാലി കൊണ്ട് തലക്ക് അടിയേറ്റ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി.
കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിതാവ് ശിവദാസൻ ഒളിവിലാണ്.