കോയന്പത്തൂർ: മദ്യപിക്കുന്നതിനെചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബാർ ഉടമ യുവാവിനെ കുത്തിക്കൊന്നു. പള്ളപ്പാളയം ഹിന്ദുമക്കൾ കക്ഷി ട്രഷറർ അരുണ്‍ (30) ആണ് മരിച്ചത്. പള്ളപ്പാളയം ടാസ്മാക് ബാറിൽ മിക്ക രാത്രികളിലും മദ്യപിക്കാനെത്തുന്ന അരുണ്‍ മദ്യപിച്ചതിനുശേഷം പണം നല്‍കിയിരുന്നില്ല.\
കഴിഞ്ഞദിവസം വൈകുന്നേരം പതിവുപോലെ മദ്യപിക്കാനെത്തിയ അരുണ്‍ മദ്യപിച്ചു പണം നല്‍കാതെ പോകാൻ തുനിഞ്ഞപ്പോൾ ബാർ ഉടമ മുരുകാനന്ദം പണം ചോദിച്ചു. എന്നാൽ പണം നല്കാൻ അരുണ്‍ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് മുരുകാനന്ദം അരുണിനെ കത്തികൊണ്ടു കുത്തുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു