ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. സംശയ രോഗത്തിന്റെ പേരിൽ ഇവർ തമ്മിൽ നിരന്തരം കലഹം പതിവായിരുന്നു.
കീഴ്വായ്പൂർ സ്വദേശി വേണുകുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയത്.
വേണുകുട്ടൻ ഗൾഫിലായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഉണ്ടായ ആക്സിഡന്റിൽ തിരികെ പോകാൻ സാധിച്ചില്ല. പിന്നീട് നാട്ടിൽ ചില ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു. ശ്രീജ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
ഇരുവർക്കും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട്. മാതാപിതാക്കളുടെ കലഹം കണ്ട് മകളാണ് നാട്ടുകാരെ വിളിച്ചറിയിച്ചത്. എന്നാൽ അവർ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.