കൊട്ടിയം : ജേഷ്ഠൻ കുത്തേറ്റുമരിച്ചു. അനുജൻ പിടിയിൽ. കൊട്ടിയം തഴുത്തല പനവിളയിൽ മഹിപാലനാണ് (56) കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ധനപാലനെ പുലർച്ചയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവം.
ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ഇരുവരും വീട്ടിൽ വഴക്കിടുക പതിവായിരുന്നുവെന്നും കൊട്ടിയം പോലീസ് പറഞ്ഞു. പതിവുപോലെ ഇന്നലെ രാത്രിയിലും വഴക്കിട്ടു. ഇതിനിടയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിപരിക്കേൽപ്പിച്ചശേഷം രക്ഷപെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റ മഹിപാലനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും കൂലിപണിക്കാരാണ്. അവിവാഹിതനാണ് മഹിപാലൻ.