നെടുമങ്ങാട്: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ നെട്ടറച്ചിറ റോഡരികത്തു വീട്ടില്‍ ഷാഫി(35)യാണ് കൊല്ലപ്പെട്ടത്. നെടുമങ്ങാട്ട് ഒരു ബാറിനടുത്ത് ഇന്നലെ രാത്രി പത്തരയ്ക്കാണ് മൃതദേഹം കണ്ടത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. സമീപത്ത് ഒതുക്കിയിട്ടിരുന്ന ഷാഫിയുടെ ഓട്ടോറിക്ഷ ആക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്.
ദൂരെമാറി നിലത്ത് കിടത്തിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെടുമങ്ങാട് പോലീസെത്തി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. ള്ഫിലായിരുന്ന ഷാഫി രണ്ടുമാസം മുമ്പാണ് നാട്ടില്‍ വന്നത്. സനൂജയാണ് ഭാര്യ.മക്കള്‍:അനുജ,സഫ ഫാത്തിമ.