എബിവിപി പ്രവർത്തകന്‍റെ കൊലപാതകം: കണ്ണൂരിൽ ബിജെപി ഹർത്താൽ തുടങ്ങി; കൊലയ്ക്ക് പി​ന്നി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടാ​ണെ​ന്ന് ബി​ജെ​പി

കണ്ണൂർ: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങളെയും അവശ്യ സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ശ്യാ​മ​പ്ര​സാ​ദി​നെ കാ​റി​ൽ എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടാ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Related posts