ഹൈദരാബാദ്: ഹൈദരാബാദിൽ ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മീർപെറ്റ് എന്ന സ്ഥലത്താണ് സംഭവം. ലാബ് ടെക്നീഷ്യനായ ഗോവിന്ദ് ഗൗഡാണ് ഭാര്യയേയും രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഭാര്യ ജ്യോതിയുമായി വാക്കുതർക്കമുണ്ടാവുകയും അവരെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം.
ഇതിനു ശേഷമാണ് ഉറങ്ങികിടകുകയായിരുന്ന ആറു വയസുള്ള മകൻ അഭിജിത്തിനെയും നാലുവയസുകാരി സഹസ്രയെയും ഇയാൾ കൊലപ്പെടുത്തിയത്. കുട്ടികളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഒരുവർഷം മുൻപ് ഇയാളുടെ ജോലി നഷ്ടപ്പെട്ടെന്നും അതുമുതൽ ഭാര്യയുമായി നിരന്തരം വാക്കുതർക്കമുണ്ടാകാറുണ്ടെന്നും ജ്യോതിയുടെ ബന്ധുക്കൾ പറഞ്ഞു.