മോ​ഷ്ടി​ച്ച​തി​നു ശ​കാ​രി​ച്ച അ​ച്ഛ​നെ 14കാ​ര​ൻ തീ​കൊ​ളു​ത്തി കൊ​ന്നു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂ​ഡ​ൽ​ഹി: മോ​ഷ​ണം ന​ട​ത്തി​യ​തി​നു ശ​കാ​രി​ച്ച അ​ച്ഛ​നെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു. ഡ​ൽ​ഹി​യി​ലെ അ​ജ​യ് ന​ഗ​റി​ലാ​ണു സം​ഭ​വം. 14കാ​ര​നാ​ണു അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മു​ഹ​മ്മ​ദ് അ​ലീം (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​രു​വ​രും ക​ഴി​ഞ്ഞി​രു​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ലീ​മി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​യാ​ളും അ​യ​ൽ​വാ​സി​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​ക്കും മു​ഹ​മ്മ​ദ് മ​രി​ച്ചി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​മ​റ​ഞ്ഞ പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

 

Related posts

Leave a Comment