ന്യൂഡൽഹി: ഡൽഹിയിലെ ഗുഡ്ഗാവിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം വീട്ടിലെ കിടക്കയ്ക്കടിയിൽനിന്ന് കണ്ടെത്തി. ഗുഡ്ഗാവിൽ വാടകയ്ക്കു താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബബിതയെ കാണാനില്ലായിരുന്നു. ഇവരുടെ വീട്ടിൽനിന്ന് ദർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവരുടെ ഭർത്താവിനെ തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു.
പോലീസ് പരിശോധനയിൽ കിടക്കയുടെ അടിയിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.