ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകുക, പിന്നെ ഭാര്യയെ വിളിച്ച് ഭര്‍ത്താവിനെ വെറുതെ വിടണമെങ്കില്‍ നഗ്നത കാണിക്കണമെന്ന് പറയുക. വീഡിയോ കോളില്‍ രംഗങ്ങള്‍ പകര്‍ത്തുക… നാടകീയ രംഗങ്ങളാണ് ബെംഗളൂരുവില്‍ നടന്നത്. അക്രമികളുടെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട ടാക്സിക്കാരന് ഭാര്യയ്ക്കൊപ്പെ എത്തി പോലീസില്‍ പരാതി നല്കി.
കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സോമശേഖരന്‍ എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. രാത്രി 10 മണിയോടെയായിരുന്നു നാലുപേര്‍ ഉള്‍പ്പെട്ട സംഘം സോമശേഖരനെ ബംഗലുരുവിലെ അടുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് ഓട്ടം വിളിച്ചത്. 22 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവര്‍ 10.30 യോടെ സംഘം പറഞ്ഞ സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന നാല്‍വര്‍ സംഘം സോമശേഖരനെ മര്‍ദ്ദിച്ച് അവശനാക്കി വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുത്തു. പിന്നീട് സോമശേഖരനെയുമായി വാഹനം 100 കിലോമീറ്ററോളം ഓടിച്ചുപോയി. ഇതിനിടയില്‍ വിജനമായ ഒരു പ്രദേശത്ത് വാഹനം നിര്‍ത്തി.
് പണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ കൈവശം ഉണ്ടായിരുന്ന 9000 രൂപ ഇയാള്‍ അക്രമികള്‍ക്ക് കൈമാറി. തുടര്‍ന്ന് കൂടുതല്‍ തുക ആവശ്യപ്പെടുകയും ബന്ധുമിത്രാദികള്‍ വഴി തന്റെ അക്കൗണ്ടിലേക്ക് കൈമാറിയ 20,000 രൂപ കൂടി സോമശേഖരന്‍ നല്‍കുകയും ചെയ്തു. പിന്നീട് അക്രമികള്‍ സോമശേഖരനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി ഭാര്യയെ വീഡിയോകോള്‍ ചെയ്തു. യുവതിയെ ഭീഷണിപ്പെടുത്തി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ സംഘം വസ്ത്രങ്ങള്‍ എല്ലാം അഴിച്ച് പൂര്ണ്ണനഗ്നയകാന് ആവശ്യപ്പെട്ടു. യുവതി വഴങ്ങിയതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയൂം സ്ക്രീന്‍ഷോട്ട് എടുക്കുകയും ചെയ്തു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.